konnivartha.com ; പാലക്കാട് : ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ് ഇന്ത്യ യുടെ പത്താമത് കലാപ്രതിഭഅവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്കുന്നത്തിന് സമ്മാനിച്ചു. സിനിമാ രംഗത്ത് വിവിധ മേഖലയിലുള്ള പ്രവർത്തന മികവിനുള്ള അംഗീകരമാണ് അവാര്‍ഡ് എന്ന് ട്രസ്റ്റ് ആചാര്യനും ചെയർമാനുമായ മൂകാംബിക സജി പോറ്റി അറിയിച്ചു. ശ്രീ മൂകാംബിക മിഷൻ പാലക്കാട് പിരായിരി പുല്ലുക്കോട് അയ്യപ്പ ക്ഷേത്ര മൈതാനിയിൽ ഏപ്രിൽ 5 മുതൽ 9 വരെ നടത്തിയ പഞ്ചദിന ധന്വന്തരി യാഗത്തിന്റെ സമാപന വേദിയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രിയും ആചാര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡികയിൽ നിന്നും സന്തോഷ്കുന്നത്ത് അവാർഡ് ഏറ്റുവാങ്ങി. 2003 ൽ കേരളത്തിലെ ആദ്യ ആദിവാസി ഡോക്ടറായ അട്ടപ്പാടി ഊരിലെ ഡോക്ടർ കമലാക്ഷിയുടെ അതിശയകരമായ അതിജീവിനത്തിന്റെ കഥ പറഞ്ഞ ചിത്രം “മലമുകളിലെ സൂര്യോദയം”…
Read More