konnivartha.com: ശബരിമലയിൽ ഇടവമാസ പൂജയ്ക്ക് ഇടവം 4, 5 (മെയ് 18, 19 ) തീയതികളിൽ ഭക്തർക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു ഭക്തർക്ക് ദർശനം നടത്താവുന്നതാണ് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു . ദര്‍ശനത്തിനു രാഷ്ട്രപതി വരും എന്നുള്ള പ്രതീക്ഷയില്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നത് ഒഴിവാക്കിയത് . ഈ ദിവസങ്ങളില്‍ രാഷ്ട്രപതി എത്തില്ല എന്ന് അറിയിപ്പ് ലഭിച്ചു .
Read Moreടാഗ്: ശബരിമല ന്യൂസ്
പമ്പ ,നിലയ്ക്കല്‍ : ജർമ്മൻ പന്തൽ ഹിറ്റ്
പമ്പയിലും നിലയ്ക്കലിലും ഒരുക്കിയ ജർമ്മൻ പന്തൽ ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു. പമ്പയിലെ പന്തലിൽ മൂവായിരം പേർക്കും നിലയ്ക്കലിൽ രണ്ടായിരം പേർക്കും വിരി വെയ്ക്കാനാകും. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് അടുത്താണ് നിലയ്ക്കലിലെ പന്തൽ. മുൻപുണ്ടായിരുന്ന ഷെഡുകളിലും വിരി വെക്കാൻ സൗകര്യമുണ്ട്. സന്നിധാനത്തും ഭക്തർക്ക് വെയിലും മഴയും കൊള്ളാതെയിരിക്കാൻ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.നെയ് വിളക്ക്, അഷ്ടകലശം തുടങ്ങിയ വഴിപാടുകൾ നടത്താനും പ്രസാദം സ്വീകരിക്കാനും പ്രത്യേക കൗണ്ടറും പുതുതായി തുടങ്ങി.
Read Moreശബരിമല :ചുക്കുവെള്ളം വിതരണം ചെയ്യുന്നവർക്ക് യൂണിഫോം നൽകി
ശബരിമല: സന്നിധാനത്ത് ചുക്കു വെള്ളം വിതരണം ചെയ്യുന്നവർക്ക് യൂണിഫോം നൽകി. അയ്യപ്പൻ്റെ ചിത്രം പതിച്ച കടും നീല നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചായിരിക്കും തിങ്കളാഴ്ച മുതൽ ഇവരുടെ പ്രവർത്തനം. യൂണിഫോം വിതരണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി.നാഥ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് ശേഖർ, എക്സിക്യൂട്ടിവ് എൻജിനിയർമാരായ ശ്യാമപ്രസാദ്, രാജേഷ് മോഹൻ, ജി . പി. പ്രവീൺ, സുനിൽകുമാർ, ടി.രമണൻ എന്നിവർ പ്രസംഗിച്ചു. ഉരൽക്കുഴി മുതൽ അപ്പാച്ചിമേട് വരെയും സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേട് വരെയും 67 കേന്ദ്രങ്ങളിൽ ഇവർ ചുക്കു വെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യും. അറുനൂറോളം പേർ മൂന്ന് ഷിഫ്റ്റിലാണ് ജോലി ചെയ്യുക.
Read More