ശബരിമല മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ടു സംയോജിത കണ്‍ട്രോള്‍ റൂം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളെ എകോപിപ്പിച്ചായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ഭക്ഷ്യ പൊതുവിതരണം, സര്‍വേ ഭൂരേഖ, തദ്ദേശസ്വയംഭരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം എന്നീ വകുപ്പുകളില്‍ നിന്നും സാനിറ്റേഷന്‍/സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാനിറ്റേഷന്‍ മോണിറ്ററിങ് ഓഫീസര്‍മാരെയും അളവ് വില നിയന്ത്രണം, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് എന്നിവ ഉറപ്പുവരുത്തുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല ജോയിന്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സ്‌ക്വാഡുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചു. വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ത്ഥാടന പാതയുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതകളില്‍ അനധികൃത വഴിയോരകച്ചവടം നടത്തുന്നതും നിരോധിച്ചു. ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും. ളാഹ മുതല്‍ സന്നിധാനം വരെ…
Read More