konnivartha.com/ പത്തനംതിട്ട : മകന് ന്യൂസിലാന്റിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയിൽ നിന്നും 5 ലക്ഷം തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ അശോകൻ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗ്ൾ പേ മുഖേനയും പലതവണയായി തുക പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു. നൽകിയ പണമോ, മകന് ജോലിയോ നൽകാതെ പ്രതികൾ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവർ ഡിസംബർ 24 ന് പന്തളം പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും, അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. മകന് ജോലിസാധ്യത അന്വേഷിച്ചപ്പോൾ…
Read More