വിജയം തുന്നി പെണ്‍ക്കൂട്ടായ്മ:തുണി സഞ്ചി നിര്‍മാണത്തിലൂടെ വരുമാനവുമായി പന്തളം കുടുംബശ്രീ കൂട്ടായ്മ konnivartha.com: പേപ്പര്‍ ബാഗില്‍ തുടങ്ങി വസ്ത്ര നിര്‍മാണത്തിലേക്ക് മുന്നേറിയ വിജയകഥയുമായി പത്തനംതിട്ട പന്തളം നേച്ചര്‍ ബാഗ്സ് യൂണിറ്റ്. രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2014 ല്‍ അഞ്ച് വനിതകള്‍ ആരംഭിച്ച സംരംഭം 35 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിന്ന്. പന്തളം നഗരസഭയിലെ മുളമ്പുഴ വാര്‍ഡില്‍ കുടുബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകര്‍. കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് വൈദഗ്ദ്യ പരിശീലനം നല്കുന്ന ഏജന്‍സിയായും ‘നേച്ചര്‍ ബാഗ്സ്’ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീയുമായി ചേര്‍ന്ന് നിലവില്‍ 750 വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ തുണി സഞ്ചി രൂപകല്പന ചെയ്യുന്നതിലും മോടി പിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം. യൂണിറ്റിലേക്ക് ആവശ്യമായ മെഷിനറി വാങ്ങുന്നതിനും പ്രവര്‍ത്തന…
Read More