വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 10) തുടക്കം:ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നവകേരള നിര്‍മിതിയെ സംബന്ധിക്കുന്ന ജനകീയ കാഴ്ചപ്പാടുകളും ആശയങ്ങളും സമാഹരിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 10) തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ നിയസമഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷനാകും. സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും വികസനനേട്ടം അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുകയും ഭാവിയിലേക്കുള്ള ആശയവും നിര്‍ദേശവും കണ്ടെത്തുകയുമാണ് വികസന സദസിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടം വീഡിയോയിലൂടെ സദസില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന്…
Read More