വാർത്തകൾ /വിശേഷങ്ങൾ (26/07/2025)

◾ ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ◾ പലസ്തീന്‍ വിഷയത്തിലെ പ്രതിഷേധത്തിന് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചാല്‍ പോരെയെന്നാണ് കോടതി ചോദിച്ചത്. ആയിരക്കണക്കിന് മൈല്‍ അകലെയുള്ള പലസ്തീനിലെ പ്രശ്‌നത്തില്‍ പ്രതിഷേധം എന്തിനെന്നുമാണ് കോടതിയുടെ ചോദ്യം. ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ദേശസ്നേഹികളാണെങ്കില്‍ ഇന്ത്യയിലെ മാലിന്യ സംസ്‌ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും…

Read More