വാരണാസിയിൽ ജൂലൈ 18 മുതൽ 20 വരെ ‘യുവജന ആത്മീയ ഉച്ചകോടി’ സംഘടിപ്പിക്കും

  konnivartha.com: ഭാരതത്തിന്റെ യുവശക്തിയെ കരുത്തുറ്റതാക്കുന്നതിനും ലഹരി മുക്ത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭമായ ‘ലഹരി മുക്ത യുവ വികസിത ഭാരത’ത്തിൽ അധിഷ്ഠിതമായി ഒരു ‘യുവജന ആത്മീയ ഉച്ചകോടി’ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ” വികസിത ഭാരതത്തിലേക്കുള്ള പാതയായ അമൃതകാലത്തിലെ ദീപസ്തംഭങ്ങളാണ് യുവാക്കൾ ” എന്ന് വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തിലധികവും 35 വയസ്സിന് താഴെയുള്ളവരാണെന്നും, അവരുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്നും, ഇത് യുവാക്കളെ ദേശീയ വികസനത്തിന്റെ പ്രേരകശക്തിയാക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഓർമ്മപ്പെടുത്തിയ അദ്ദേഹം, ഗുണഭോക്താക്കൾ എന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന പരിവർത്തകരായും യുവതലമുറ മുന്നിൽ നിന്ന് നയിക്കണമെന്ന് വ്യക്തമാക്കി.…

Read More