വന്ധ്യതാ ചികിത്സാ രംഗത്ത്  പത്തനംതിട്ടയില്‍ പുതിയ ചുവടുവയ്പ്പ്

വന്ധ്യതാ ചികിത്സാ രംഗത്ത്  പത്തനംതിട്ടയില്‍ പുതിയ ചുവടുവയ്പ്പ് പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് നാളെ മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും കോന്നി വാര്‍ത്ത : പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 ലക്ഷം രൂപയാണ് ഈ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഈ ഡിസ്പെന്‍സറിയിലെ ഡോ. വഹീദ റഹ്മാന്റെ 15 വര്‍ഷത്തിലേറെയുള്ള ഈ രംഗത്തെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെടുത്തിയാണ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വന്ധ്യതയ്ക്ക് നിലവിലുള്ള ചികിത്സാരീതികള്‍ വളരെയേറെ ചെലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്. കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരാത്തവരെ സംബന്ധിച്ചിടത്തോളം ആയുര്‍വേദ ചികിത്സയിലൂടെ വളരെ ആശാവഹമായ ഫലം ലഭ്യമാക്കാന്‍ കഴിയുന്നു. വന്ധ്യതയ്ക്കുള്ള മിക്ക കാരണങ്ങള്‍ക്കും ആയുര്‍വേദത്തില്‍ വ്യക്തമായ ചികിത്സയുണ്ട്. വന്ധ്യതയ്ക്ക് കാരണമാകുന്ന ജീവിതശൈലീ രോഗങ്ങളെ…

Read More