വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് “കൂച്ചുവിലങ്ങിട്ടു “നിര്‍ത്താന്‍ വനം വകുപ്പിന്‍റെ പുതിയ അടവ്

കോന്നിവാര്‍ത്തഎഡിറ്റോറിയല്‍    konnivartha.com: വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ തടയിടുക എന്ന ഗൂഡലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്‍പ്പശാല ജനകീയമായി തള്ളിക്കളയുന്നു .   കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് “തങ്ങളുടെ ഭാഗം വെള്ള “പൂശാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള്‍ തള്ളി കളയുന്നു .   വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ജീവനക്കാര്‍ ജനകീയ പക്ഷം നില്‍ക്കുക .…

Read More