ലഹരി മാഫിയക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ സംഘടിപ്പിച്ച ലഹരി മോചന സ്‌നേഹ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവജനതക്കിടയില്‍ എംഡിഎംഎ അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു. ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. പുതിയ തലമുറയുടെ നാശം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയേയും സാരമായി ബാധിക്കുന്ന ഈ വിപത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഗാന്ധി സ്മൃതിയില്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരായ സന്ദേശം ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചടങ്ങില്‍ അധ്യക്ഷത…
Read More