യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫ്‌ളാഷ് മോബ്

  തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ആറന്മുള ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ഫാളാഷ് മോബ് സംഘടിപ്പിച്ചു. കാതോലിക്കറ്റ് കോളജ് ഇലക്ടറല്‍ ലിറ്റററി ക്ലബ് നേതൃത്വം നല്‍കി. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍ എസ് റസി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ് , ആറന്മുള ഇആര്‍ഒ മിനി തോമസ്, സെക്ഷന്‍ ഓഫീസര്‍ ശിവലാല്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാരായ സിജിത്ത്, മിതിരാജ് എന്നിവര്‍ പങ്കെടുത്തു.

Read More