മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി:ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി മൊറോക്കോയിലെ റബാത്തിൽ നടന്ന പരിപാടിയിൽ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സായുധസേന നടത്തിയ നിർണായക നടപടിയെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു. പൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാർക്ക് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തിന് ശേഷം സായുധ സേന പൂർണ്ണമായും സജ്ജരായിരുന്നുവെന്നും പ്രതികരിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നുവെന്നും രക്ഷാ മന്ത്രി ആവർത്തിച്ചു.ഇന്ത്യയുടെ നടപടികൾ നിയന്ത്രിതവും സംഘർഷം വഷളാക്കാത്തതുമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ ഉറച്ചതും എന്നാൽ സംയമനപരവുമായ സമീപനത്തെ വിവരിക്കുന്നതിനായി രാമചരിതമാനസത്തെ ഉദ്ധരിച്ച് “ഞങ്ങൾ അവരുടെ മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടി കൊടുത്തത്” എന്നും പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ബഹുമുഖ പുരോഗതിയെക്കുറിച്ചും ചർച്ചയിൽ രാജ്നാഥ്…
Read More