മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി

മേയ് മാസ സൗജന്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറായി തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍: അതിഥി തൊഴിലാളികള്‍ക്കും കിറ്റ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള 73 സെന്ററുകളിലാണ് കിറ്റ് നിറയ്ക്കല്‍ അതിവേഗം പുരോഗമിക്കുന്നത്. ജില്ലയില്‍ ആകെ 3,51,436 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. മഞ്ഞ കാര്‍ഡുള്ള (എഎവൈ) 23,887 പേര്‍, പിങ്ക് കാര്‍ഡുള്ള 1,08,671 പേര്‍, നീല കാര്‍ഡുള്ള 97,289 പേര്‍, വെള്ള കാര്‍ഡുള്ള 1,21,589 പേര്‍ എന്നിങ്ങനെയാണ് കിറ്റ് വിതരണം ചെയ്യാനുള്ളത്. ഇതിനുപുറമെ 5000 അതിഥി തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് ലഭ്യമാക്കും. അര കിലോ വീതം ചെറുപയര്‍, ഉഴുന്ന്, കാല്‍ കിലോ വീതം തുവരപ്പരിപ്പ്, കടല, ഒരു കിലോ വീതം…

Read More