konnivartha.com : മുൻവിരോധം കാരണം കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെയും ഭാര്യയെയും റാന്നി പോലീസ് അറസ്റ്റ് ചെയ്തു.റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടി എ, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പോലീസ് ഇന്ന് പിടികൂടിയത്. തൊമ്പിക്കണ്ടം ഓലിക്കൽ വീട്ടിൽ അപ്പായിയുടെ മകൻ ജോസ് എന്ന് വിളിക്കുന്ന കൊച്ചുകുഞ്ഞി(59) നാണ് കമ്പിവടികൊണ്ടുള്ള അടിയേറ്റത്.സെപ്റ്റംബർ 23 ന് രാവിലെ 5.45 നാണ് സംഭവം. കൊച്ചുകുഞ്ഞിന്റെ വീടിന്റെ തെക്കുവശത്തെ വാതിലിലെ കതകിലേക്ക് അഴുക്കുവെള്ളം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ബാബു അടിച്ച് വലത് കണ്ണിന്റെ ഭാഗത്ത് മുറിവ് ഏൽപ്പിക്കുകയായിരുന്നു.രണ്ടാമത്തെ അടി കൈകൊണ്ട് തടഞ്ഞ കൊച്ചുകുഞ്ഞ് അപ്പോഴേക്കും താഴെ വീണു, വലതുകാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു.രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ കല്ലുപെറുക്കി എറിയുകയും ചെയ്തു.ഇരുകൂട്ടരും തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിൽക്കുന്നതിനാൽ വിരോധത്തിലാണ്…
Read More