മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി:മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും konnivartha.com; മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനർനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ…
Read Moreടാഗ്: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് ആശംസ
konnivartha.com; പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 24ന് കോന്നി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തും
konnivartha.com : കോന്നിഗവ.മെഡിക്കൽ കോളേജ് സന്ദർശിക്കാൻ ഏപ്രിൽ 24ന് മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.കോന്നി മെഡിക്കൽ കോളേജിലേക്ക് ആദ്യമായി എത്തുന്ന മുഖ്യമന്ത്രിയെ കോന്നി നാട് ഒന്നാകെ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മെഡിക്കൽ കോളേജിലെത്തിയ എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. രണ്ടാം ഘട്ട വികസനം മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നതായി എം.എൽ.എ പറഞ്ഞു.കിഫ്ബി യിൽ നിന്നും അനുവദിച്ച 352 കോടിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും നിർമ്മിക്കുന്നത് 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടമാണ്.നിർമ്മാണം പൂർത്തിയായാൽ നിലവിലുള്ള 300 കിടക്കകളുള്ള നിലവിലെ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കും.അതോടെ 500 കിടക്കകളുള്ള ആശുപത്രിയായി…
Read Moreമുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമർശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. കേരളത്തിൽ ദേശീയ പാത വികസനത്തിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജൽ ജീവൻ മിഷനും വിവിധ നാഷണൽ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകൾ നേർന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ കഥകളി ശില്പം സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വി. പി.…
Read Moreമുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിൽ എത്തി.ഇന്ത്യൻ അംബാസിഡർ ഡോക്ടർ ബി ബാലഭാസ്കർ ഐഎഫ്എസ് മുഖ്യമന്ത്രിയെ സ്വീകരിച്ചു നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടനിലേക്കു പോകും.ആരോഗ്യമന്ത്രി വീണാ ജോർജും ബ്രിട്ടനിൽ മുഖ്യമന്ത്രിയെ അനുഗമിക്കും
Read Moreമുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നേരത്തെ മകൾ വീണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Read More