ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത് കൺവെൽഷൻ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ വിദേശ മിഷണറിമാർ ഇത്തവണ യോഗത്തിൽ സാന്നിധ്യമറിയിച്ചു. ഏഴു പകലുകൾ നീണ്ടു നിൽക്കുന്ന ആത്മീയ സംഗമത്തിന് ഗാനശുശ്രൂഷയോടെ ആണ് തുടക്കമായത്. പമ്പ മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഓല മേഞ്ഞ പന്തലിൽ ഇത്തവണയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ പ്രവേശിപ്പിച്ചത്. ദിവസേന 1500 പേർക്കാണ് യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. കൊവിഡ് കാലം പ്രതിക്ഷകൾ തകർത്തെങ്കിലും പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താൻ ലോകത്തെ പ്രേരിപ്പിച്ചെന്നും ഓൺലൈൻ സഭകളിൽ ഇടപെടുന്നതിനേക്കൾ വലിയ കാര്യം പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതാണെന്നും ഉത്ഘാടന പ്രസംഗത്തിൽ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ…
Read More