മാലിന്യമുക്തം നവകേരളം: ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

  മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശുചിത്വമിഷന്‍ നടത്തിയ ഓണാശംസാകാര്‍ഡ് മത്സരവിജയികള്‍ക്കുള്ള സംസ്ഥാന-ജില്ലാതല സമ്മാനങ്ങള്‍ വിതരണം ചെയ്തു. നവകേരളം കര്‍മപദ്ധതിയുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. റ്റി എന്‍ സീമ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശുചിത്വ-മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ശരിയായ അവബോധവും ഉത്തരവാദിത്വവും ഉണ്ടാക്കുക, മാതാപിതാക്കളെ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗരൂകരാക്കുക എന്നീ ഉദ്ദേശത്തോടെ ‘ഈ ഓണംവരും തലമുറയ്ക്ക്’എന്നവിഷയത്തില്‍ സംഘടിപ്പിച്ച ഓണാശംസാകാര്‍ഡ് തയ്യാറാക്കല്‍ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ യു.പി വിഭാഗത്തില്‍ നിന്ന് തിരുമൂലപുരം ബാലികമഠം എച്ച്എസ്എസ് ലെ അഥീന എം വര്‍ഗ്ഗീസ്, പുതുശ്ശേരിമല ഗവ. യു.പി സ്‌കൂളിലെ ഷ്രേയ എസ് എന്നിവര്‍ രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവല്ല പെരിങ്ങര പിഎംവിഎച്ച്എസിലെ കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തില്‍…

Read More