കോന്നി വാര്‍ത്ത ഡോട്ട് കോം : സൂം ആപ്പിന് ബദലായി മലയാളി ഡിസൈൻ ചെയ്ത വി കൺസോൾ ആപ്പിന് കേന്ദ്ര അംഗീകാരം. ഇതോടെ ഈ മലയാളി ആപ്പ് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂളായി മാറും. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടീം ഡിസൈൻ ചെയ്ത വീ കൺസോൾ അപ്ലിക്കേഷൻ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ വാർത്ത കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഔദ്യോഗികമായി അറിയിച്ചത്. “മേക്ക് ഇൻ ഇന്ത്യ” വീഡിയോ കോൺഫറൻസിംഗ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ആലപ്പുഴയിലെ ടെക്ജെൻഷ്യ ഈ അത്യുജ്വല നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് അപ്ലിക്കേഷൻ എന്ന ബഹുമതിക്ക് പുറമെ ഒരു കോടി രൂപയുടെ സമ്മാന തുകയും വിജയികൾക്ക്…
Read More