മലന്തേനീച്ചകള്‍ /കടന്നലുകൾ ആക്രമിച്ചാല്‍ മരണം ഉറപ്പ്: വന മേഖലയിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

konnivartha.com: ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്. ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തിൽ എന്നാണ് അറിയാൻ കഴിഞ്ഞത്. ചില ആളുകൾക്കൊക്കെ അത്ഭുതമാണ്, കടന്നാൽ കുത്തിയാൽ / തേനീച്ചകൾ കുത്തിയാൽ ആളുകൾ മരിക്കുമോ എന്നൊക്കെ ശങ്കയുണ്ട്. സാധാരണ ഇത്തരം ചെറുജീവികളെ നമ്മൾ വിലവെക്കില്ല, പക്ഷെ അവരുടെ ആക്രമണ, പ്രതിരോധ രീതി അറിഞ്ഞു കഴിഞ്ഞാൽ അത്ഭുതപ്പെടും. കേരളത്തിൽ കണ്ടുവരുന്നത് നാല് തരം തേനീച്ചകളെയാണ്. അതിൽ മലന്തേനീച്ചകളാണ് ഏറ്റവും അപകടകാരികൾ. ഇവയാണ് സാബിറിനെ ആക്രമിച്ചതെന്ന് പറയുന്നു. കടന്നലുകളും വിവിധതരത്തിലുണ്ട്, ഒരുവിധമെല്ലാം ആക്രമണ സ്വഭാവം കാണിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂടിളക്കിയാൽ ചുറ്റിനും…

Read More