konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെപ്തംബർ 16 മുതൽ 30 വരെ നടപ്പാക്കിയ ഒന്നാംഘട്ടം അവസാനിക്കുമ്പോൾ മനുഷ്യ വന്യജീവി സംഘർഷ സംബന്ധമായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തോളം പരാതികളാണ് ലഭിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു . 210 പഞ്ചായത്തുകളില്‍ പരാതികള്‍ ലഭിച്ചു .ഹെല്‍പ്പ് ഡസ്ക് സജീകരിച്ചിരുന്നു . പഞ്ചായത്തുതലത്തിൽ പരിഹരിക്കാൻ കഴിയുന്ന പരാതികൾ പരിഹരിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ആണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത് .മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വനം വകുപ്പ് നടത്തിയിരുന്നു .രണ്ടാം ഘട്ടത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആണ് പരാതി പരിഹാരം പദ്ധതി .
Read Moreടാഗ്: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: നയരേഖ തയ്യാറാക്കാൻ ജനകീയ അഭിപ്രായങ്ങൾ കേൾക്കും
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: നയരേഖ തയ്യാറാക്കാൻ ജനകീയ അഭിപ്രായങ്ങൾ കേൾക്കും
konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച നായരേഖ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് മാത്രമേ സർക്കാർ തയ്യാറാക്കൂ എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിൻമേൽ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ മുന്നോടിയായാണ് ജനപ്രതിനിധികളെയും കർഷരെയും മാധ്യമ പ്രവർത്തകരെയുമടക്കം വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെുയും ക്ഷണിച്ച് ശില്പശാല സംഘടിപ്പിച്ചത്. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ 31 ന് കോഴിക്കോട് നടക്കുന്ന പരിപാടിയാർ ജനസമക്ഷം അവതരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണം സംബന്ധിച്ച കേന്ദ്ര നിയമം കൂടുതൽ പ്രായോഗികമാക്കുന്നതിന് കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നിയമം വിട്ട് പ്രവർത്തിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. അതേസമയം ജനങ്ങളുടെ സുരക്ഷിതത്വത്തിനും വർധിച്ച പ്രാധാന്യമുണ്ട്. ഈ രണ്ട്…
Read More