ഭി ന്നലിംഗക്കാർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന മാർത്തോമ്മാസഭ സ്ത്രീകളെ തീണ്ടാപ്പാടകലെ നിർത്തുന്നു:ശബരിമല കയറാന്‍ ഒരുങ്ങുന്ന തൃപ്തി ദേശായി പക്ഷക്കാര്‍ക്കും ഇക്കാര്യത്തില്‍ മൗനം മാരാമണ്‍ കണ്‍വന്‍ഷനില്‍ വൈകുന്നേരം ആറരയ്ക്ക് ശേഷമുള്ള സുവിശേഷയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്ന രീതി തുടരണമെന്ന് മാര്‍ത്തോമ സഭ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇതിന് എതിരെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചു . : മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം അനുവദിക്കില്ലെന്ന് മാര്‍ത്താമാ സഭ. വിശ്വാസികള്‍ ഇത്തരം പ്രവണതകള്‍ അംഗീകരി ക്കില്ലെന്ന് ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കരുത്. പകല്‍ നാല് സുവിശേഷ യോഗത്തില്‍ സ്ത്രീകള്‍ക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷനില്‍ തുടക്കം മുതലേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. സ്ത്രീ സുരക്ഷിതയല്ല എന്ന് സഭ പ്രഖ്യാപിക്കുമ്പോൾ, സഭക്കുള്ളിൽ സ്ത്രീ ആരാണ്? ബൈബിൾ പഠിപ്പിക്കുന്നത് സ്ത്രീ സൃഷ്ടിയുടെ പൂർണത എന്നാണ്. പൂർണതയില്ലാതെ മാരാമൺ യോഗങ്ങൾ…
Read More