Bruce Lee may have died from drinking too much water, claims research

ബ്രൂസ് ലീയുടെ മരണം ; പുതിയ കണ്ടെത്തല്‍   നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന് വിശദീകരിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തെത്തിയിക്കുന്നത് സ്‌പെയിനിലെ ഒരു കൂട്ടം വൃക്കരോഗ വിദഗ്ധരാണ് പഠനം നടത്തിയത്. 2022 ഡിസംബര്‍ മാസത്തിലെ ക്ലിനിക്കല്‍ കിഡ്‌നി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. അമിതമായി വെള്ളം ശരീരത്തിനുള്ളില്‍ എത്തിയതിനാല്‍ വൃക്കയ്ക്ക് അവ പുറന്തള്ളാന്‍ സാധിക്കാതെ വന്നത് ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് പഠനം പറയുന്നത്.സെറിബ്രല്‍ എഡിമയോ മസ്തിഷ്‌ക വീക്കമോ ആണ് ബ്രൂസ് ലീയുടെ മരണകാരണമെന്നാണ് അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍ അപകടകരമായ വിധത്തില്‍ ബ്രൂസ് ലീ വെള്ളം കുടിച്ചത് അദ്ദേഹത്തെ ഹൈപ്പോനാട്രീമ എന്ന അവസ്ഥയിലെത്തിച്ചെന്നും ഇതാണ് മരണകാരണമായതെന്നും പുതിയ…

Read More