സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി), അതിന്റെ ഇ-സിനിപ്രമാൺ പോർട്ടലിൽ ബഹുഭാഷാ മൊഡ്യൂൾ ആരംഭിച്ചു. മൊഡ്യൂൾ ഇപ്പോൾ പൊതുജന ഉപയോഗത്തിനായി പൂർണ്ണ സജ്ജവും സജീവവുമാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായമേഖലയിലെ ഫിലിം സർട്ടിഫിക്കേഷൻ പ്രക്രിയ ഡിജിറ്റൽ രൂപത്തിലേക്ക് ആക്കാനും ലളിതമാക്കാനുമുള്ള സിബിഎഫ്സിയുടെ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നൂതന സംരംഭം. ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യാൻ താല്പര്യപ്പെടുന്ന സിനിമകളുടെ സർട്ടിഫിക്കേഷൻ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പുതിയ സംവിധാനം എന്ന് സിബിഎഫ്സി ചെയർമാൻ ശ്രീ പ്രസൂൺ ജോഷി അഭിപ്രായപ്പെട്ടു. ഇതിനായി നിലവിലുള്ള സംവിധാനത്തിന് പുറമേയാണ് ഈ അധിക സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം ഉപയോഗിച്ച്, അപേക്ഷകർക്ക് ഇപ്പോൾ ഒരു ഏകീകൃത അപേക്ഷ വഴി വിവിധ ഭാഷകളിലുള്ള സിനിമകൾ സമർപ്പിക്കാൻ കഴിയും. ഇത് നടപടിക്രമങ്ങളുടെ ആവർത്തനം ഗണ്യമായി കുറയ്ക്കുന്നു. ഈ…
Read More