പ്രളയത്തിലും കോവിഡ് കാലത്തും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ്

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവച്ചത്. 2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍ 90 കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍, എട്ട് ബ്ലോക്ക് ക്ഷീരസംഗമങ്ങള്‍, ഒരു ജില്ലാക്ഷീരസംഗമം, ഒന്‍പത് ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടികള്‍, ഒരു ഉപഭോക്തൃ മുഖാമുഖ പരിപാടി, 26 കര്‍ഷകര്‍ക്ക് കണ്ടിജന്‍സി ഫണ്ട് ധനസഹായം എന്നിവ ഉള്‍പ്പടെ ആകെ 16,12,454 രൂപ അനുവദിച്ചു. തീറ്റപ്പുല്‍കൃഷി വികസന പദ്ധതി ഇനത്തില്‍ ഉള്‍പ്പെടുത്തി 100 ഹെക്ടറില്‍ പുല്‍ക്കൃഷി നടത്തുന്നതിനും 170 അസോള യൂണിറ്റുകള്‍ക്കും അഞ്ച് ജലസേചന പദ്ധതികള്‍ക്കും മൂന്നു പേര്‍ക്ക് യന്ത്രവല്‍ക്കരണത്തിനുള്ള ധനസഹായം എന്നിവ ഉള്‍പ്പടെ 30,98,355 രൂപ അനുവദിച്ചു. മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി ഇനത്തില്‍ ഡയറി…

Read More