പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

    കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയമ്പാറയില്‍ എത്തിയ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളായ ശ്രിജിത്ത് (32), മോന്‍സി (29) എന്നിവരാണ് ഷാഡോ പോലീസുമായി ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ പിടിയിലായത്. ജൂലൈ 31 ന് രാത്രി ഏഴിനായിരുന്നു സംഭവം. പ്രതികളെ അന്വേഷിച്ച് കണിയമ്പാറയിലെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ വാഹനത്തില്‍ വന്ന പ്രതികളിലൊരാളായ ശ്രിജിത്ത് വടിവാള്‍കൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറിയ സന്തോഷിന്റെ മൂക്കിന് വലതുവശം ആഴത്തില്‍ മുറിവേറ്റു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികള്‍ അന്നുമുതല്‍ ഒളിവിലായിരുന്നു. ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഷാഡോ പോലീസ് നടത്തിയ നിരന്തരനിരീക്ഷണത്തിലും പരിശോധനയിലുമാണ് ഇന്ന് (ഓഗസ്റ്റ് നാല്)രാവിലെ 9.30 ന് മാവേലിക്കര തട്ടാരമ്പലത്തുള്ള ശ്രീജിത്തിന്റെ…

Read More