പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

  ഭാഷയും സാഹിത്യവാസനയും പരിപോഷിപ്പിക്കുന്ന മികച്ച പഠനാന്തരീക്ഷമാണ് പൊതുവിദ്യാലയങ്ങളിലേതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം. ബാലസുരക്ഷിത ഉറപ്പാക്കാന്‍ വനിതാ ശിശു വികസനവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ കുട്ടികളുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റും എല്‍എസ്എസ് വിജയികള്‍ക്കുള്ള മൊമെന്റോ വിതരണവും മന്ത്രി നിര്‍വഹിച്ചു. ‘ഉജ്ജ്വല ബാല്യം’ ജേതാക്കളായ നന്ദന നായര്‍, ഹനാന്‍ റേച്ചല്‍ പ്രമോദ് എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, എസ്എസ്‌കെ ജില്ലാ പ്രോജക്ട്…

Read More