മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു,പുതിയതായി അഞ്ച് വിശുദ്ധർ

വത്തിക്കാൻ: മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയെക്കൂടാതെ കർദിനാൾ ജോൺ ഹെൻ‌റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപ്പാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധ പ്രഖ്യാപനം നടത്തി. അതിന്ശേഷം ഇവരുടെ ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വയ്ക്കും. ഈ തിരുശേഷിപ്പ് മാർപ്പാപ്പ പരസ്യമായി വണങ്ങുന്നതോടെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ഇവരെ പരസ്യമായി വണങ്ങാനുള്ള അംഗീകാരവുമാകും.ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എംപി,സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍…

Read More