പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും. കെ-കെ.ശൈലജ ടീച്ചർ’.ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നൽകി പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ-കെ.ശൈലജ . പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതിൽ പത്തനംതിട്ട ജില്ലാ ആശുപത്രിക്ക് ഗുരുതര വീഴ്ച ഉണ്ടായി . കുട്ടിയെ പരിശോധിക്കാതിരുന്ന ഡോക്ടർമാർക്കെതിരെയുള്ള റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചിരുന്നു . പത്തനംതിട്ട അയിരൂരിൽ പീഡനത്തിനിരയായ 5 വയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്കായി 6 മണി്ക്കൂർ നിർത്തിയ ശേഷം ഇറക്കിവിട്ടത്. കഴിഞ്ഞമാസം 15 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പീഡനത്തിനിരയായ 5 വയസ് കാരിയെ പരിശോധിക്കാൻ വിസമ്മതിച്ചത് . കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള…
Read More