പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കും : മന്ത്രി ചിഞ്ചു റാണി

    പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ഡയറിയില്‍ മില്‍മ നെയ്യ് കയറ്റുമതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടുകൂടി മുന്നോട്ട് പോകുകയാണ്. ഏറ്റവും നല്ല ഗുണനിലവാരമുള്ള പാല്‍ ഉല്‍പാദിപ്പിക്കപെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന നെയ്യ് വിദേശ രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിലൂടെ കേരളം കണി കണ്ടുണരുന്ന നന്മ ഇനി വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും അതിലൂടെ കേരളത്തിന് വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഡയറി ഓരോ ദിവസവും വികസനപരമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ്. അതിനായി ക്ഷീര വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും മുന്‍കൈയെടുത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഒട്ടേറെ പശുക്കളെ കേരളത്തിലേക്ക്…

Read More