പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികൾ

  konnivartha.com: കാലടി : പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടി എസ് മുരളീധരനും പങ്കാളി രാധയും . കാലടിയിലെ ഗ്രന്ഥശാലാപ്രവർത്തകരായ ഈ ദമ്പതികൾ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നും കഴിഞ്ഞ അറുപത് ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും , കൂടാതെ മുന്നൂറിൽപ്പരം മദ്യക്കുപ്പികളും . പ്ലാസ്റ്റിക് കുപ്പികളേക്കാൾ ഏറെ പരിസ്ഥിതിക്ക് വിനാശകാരിയാണ് ഒറ്റച്ചവിട്ടിൽ തന്നെ മണ്ണിൽ താണ് ഭൂമിയും വെള്ളവും ഒരുപോലെ വിഷലിപ്തമാക്കുന്ന പ്ലാസ്റ്റിക് അടപ്പുകൾ എന്നും ജലജീവികളും മറ്റും ഇവ അറിയാതെ വെട്ടിവിഴുങ്ങുന്നത് മൂലം ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് വംശനാശഭീഷണി നേരിടുന്നതെന്നും ഇവർ പറയുന്നു. ഇവ തെരുവിൽ നിന്നും നീക്കം ചെയ്യുന്നതിലൂടെ മഹത്തായ ഒരു കൃത്യമാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഈ ദമ്പതികൾ ചെയ്യുന്നത്. പിന്നീട് ഇവയെ പുനരുൽപാദനത്തിനായി നൽകുക വഴി പുതിയ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം അത്രയും കുറയുകയും ചെയ്യുന്നു. ഇവ…

Read More