ഒരു കോടി ഫലവൃക്ഷത്തൈ വിതരണ, പരിപാലന പദ്ധതി: ജില്ലയില്‍ മണ്ഡലതല ഉദ്ഘാടനങ്ങള്‍ നടത്തി ആറന്മുള മണ്ഡലതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലനം 2021-22 പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടന്നു. ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നമ്മുടെ ആവാസ വ്യവസ്ഥയെ നമുക്ക് പുനസ്ഥാപിക്കാം എന്ന സന്ദേശവും മന്ത്രി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫലവൃക്ഷ തൈനട്ടു ഫലവൃക്ഷ തൈവിതരണോദ്ഘാടനം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഭിലാഷ്…
Read More