പമ്പാ നദിയില്‍ നിന്നും നീക്കം ചെയ്ത എക്കല്‍കലര്‍ന്ന മണല്‍ ലേലം ചെയ്യുന്നു

konnivartha.com: പമ്പാ നദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ 11 യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലര്‍ന്ന മിശ്രിതം കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരസ്യമായി നവംബര്‍ 13 മുതല്‍ 23 വരെ വിവിധ യാര്‍ഡുകളില്‍ ലേലം ചെയ്തു കൊടുക്കും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ സ്വീകരിക്കും. ഫോണ്‍ : 9447103453, 9995919950, 9446845051

Read More