ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക്…
Read Moreടാഗ്: പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും: കളക്ടര്‍
പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും: കളക്ടര്‍
konnivartha.com: പമ്പ മുതല്‍ സന്നിധാനം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവിധഒരുക്കങ്ങളും പൂര്‍ത്തിയാക്കും.ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഒരു തീര്‍ഥാടനകാലം ഒരുക്കും. മികച്ചതും സമാധാനപരവുമായ തീര്‍ഥാടനകാലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. സന്നിധാനത്തുള്ള അരവണ പ്ലാന്റ്, ഭസ്മക്കുളം, ബെയ്‌ലിപ്പാലം, ഇന്‍സിനറേറ്ററുകള്‍, വിവിധ വകുപ്പുകളൊരുക്കുന്ന സംവിധാനങ്ങള്‍ എന്നിവ കളക്ടര്‍ വിലയിരുത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, അടൂര്‍ ആര്‍ ഡി ഒ എ തുളസീധരന്‍ പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജി മനോജ് കുമാര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More