പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

  പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്.85 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രൈനിന് മുകളില്‍ കയറുകയായിരുന്നു. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ ആന്റണി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫാണ്.

Read More