പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ സുധ കുറുപ്പ് രാജിവച്ചു. ഇനി സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായ അവഗണനയും മാനസിക പീഡനവുമാണ് രാജി വയ്ക്കാന്‍ കാരണം.ഈ പാര്‍ട്ടിയുടെ അപചയം ഞെട്ടിക്കുന്നതാണെന്നും രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയാ സംഘമായി പാര്‍ട്ടി അധഃപതിച്ചെന്നും അവര്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിന്റെ പള്ളിക്കല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു സുധ. മഹിളാ കോൺഗ്രസ് പ്രവർത്തകയായിട്ടാണ് റിട്ട.അധ്യാപികയായ സുധാക്കുറുപ്പ് പൊതുരംഗത്തേക്ക് വരുന്നത്. പള്ളിക്കൽ വനിതാ സഹകരണ സംഘം പ്രസിഡന്റ്, മഹിളാ കോൺ. അടൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച് ജില്ലാപഞ്ചായത്തംഗം ആയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ. നിലവിൽ ഡി.സി.സി. ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ്…
Read More