പത്തനംതിട്ട ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധ : ജാഗ്രത വേണം

KONNIVARTHA.COM: പത്തനംതിട്ട ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ശരീര വേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭരോഗ ലക്ഷണങ്ങള്‍. മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. പ്രതിരോധ പ്രവര്‍ത്തനം തുടക്കത്തില്‍ ആരംഭിച്ചാല്‍ രോഗബാധ തടയാനാവും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധവേണം. വ്യക്തി, പരിസര ശുചിത്വം പാലിക്കണം. നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി…

Read More

പത്തനംതിട്ട ജില്ലയില്‍ ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷിക്കാം

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ പോലീസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ, പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/സി.ഐ.എസ്.എഫ്./എന്‍.എസ്.ജി./എസ്.എസ്.ബി./ആസാം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്,എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. / തത്തുല്യ യോഗ്യത.പ്രായപരിധി 35 – 58 (2022 ഡിസംബര്‍ 31). ദിവസ വേതനം 780 രൂപ (പ്രതിമാസ പരിധി 21,840 രൂപ) .അവസാന തീയതി ഏപ്രില്‍ 20. അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ ലഭ്യമാകുന്ന മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ…

Read More