പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/09/2023)

സ്പോട്ട് അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 15 ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.  അഡ്മിഷനു താല്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ കോളേജിലെത്തി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. രജിസ്റ്റ്‌റേഷന്‍ സമയം : രാവിലെ 9.30 മുതല്‍ രാവിലെ 10.30 വരെ. പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.  ഏതെങ്കിലും പോളിടെക്നിക്ക് കോളേജുകളില്‍ നിലവില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളവര്‍ ബന്ധപ്പെട്ട അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതിയാകും.വെബ്സൈറ്റ് ; www.polyadmission.org . ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് 14 ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 മുതല്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/09/2023)

മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം രണ്ടാം ഘട്ടം ആരംഭിച്ചു ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവരില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും കുത്തിവെപ്പ് നല്‍കുന്ന മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസങ്ങളിലായാണ് ഇതു നടത്തുന്നത്. ഓഗസ്റ്റില്‍ നടന്ന ആദ്യ ഘട്ട ക്യാംപയിനില്‍ ജില്ലയിലെ 2189 കുട്ടികളും 449 ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിച്ചു. കുത്തിവെപ്പ് എടുക്കാത്തവരുടെ പ്രദേശങ്ങള്‍ തിരിച്ച് അവിടുത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ നല്‍കുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്. പല തരത്തിലുള്ള അസൗകര്യം…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/09/2023)

തിരുവല്ലയിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. മാത്യു ടി തോമസ് എംഎല്‍എ തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. 2023-24 വര്‍ഷത്തെ ഫ്‌ലഡ് റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ആനിക്കാട് പഞ്ചായത്തിലെ ഹനുമാന്‍കുന്ന് വെള്ളരിങ്ങാട്ടുപാടി റോഡ് 10 ലക്ഷം രൂപ, കല്ലുപ്പാറ പഞ്ചായത്തിലെ ചിറയില്‍ പടി നാല്‍പ്പനാല്‍ പടി റോഡ്  10 ലക്ഷം രൂപ, പെരിങ്ങര പഞ്ചായത്തിലെ തൊണ്ടുപറമ്പില്‍പടി കണ്ടച്ചാടത്ത് പടി റോഡ്  10 ലക്ഷം രൂപ, കടപ്ര പഞ്ചായത്തിലെ കോച്ചേരിപ്പടി  തുരുത്തായില്‍ പടി റോഡ് ആറ് ലക്ഷം രൂപ , പുറമറ്റം പഞ്ചായത്തിലെ താഴത്തേതില്‍ പടി അടങ്ങപുറത്ത് പടി റോഡ് 10 ലക്ഷം രൂപ, തിരുവല്ല നഗരസഭയിലെ മാമൂട്ടില്‍ പടി തേട്ടാണിശ്ശേരി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 05/09/2023)

  പന്ത്രാംകുഴി നെല്ലിവിള കെഎപി പാലം പ്രവര്‍ത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു:നിര്‍മ്മാണം 45 ലക്ഷം രൂപ എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വികസനമുന്നണിയെന്നത് പ്രവര്‍ത്തികളിലൂടെ കാണിച്ച് തരുന്നവരാണ് സംസ്ഥാന സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പള്ളിക്കല്‍ പഞ്ചായത്തിലെ പന്ത്രാംകുഴി നെല്ലിവിള കെ എ പി പാലത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍   .സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നിരവധി പാലങ്ങളും റോഡുകളും സ്‌കൂള്‍ കെട്ടിടങ്ങളുമാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത് എന്നും ചിറ്റയം പറഞ്ഞു.45 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ആണ് പാലം നിര്‍മ്മിക്കുന്നത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ പി സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 26/08/2023)

നവോദയ പ്രവേശന പരീക്ഷ പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024 – 25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31 വരെ നീട്ടിയതായി നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു . അപേക്ഷ ഫോറം നവോദയ വിദ്യാലയ സമിതിയുടെ ംംം.ിമ്ീറമ്യമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ഉപയോഗിക്കാം. ഫോണ്‍ :9446456355 ഓണപ്പുടവയുമായി കുടുംബശ്രീ ഊരിലേക്ക് ജില്ലയിലെ  മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഓണപ്പുടവയൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. എസ്ബിഐ പത്തനംതിട്ട റീജിയണല്‍ ഓഫീസിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ട്രൈബല്‍ കുടുംബങ്ങള്‍ക്ക് ഓണക്കോടി കണ്ടെത്തിയത്. സീതത്തോട്, പെരുനാട്, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളിലെ 143 കുട്ടികള്‍ക്കാണ് വസ്ത്രം വിതരണം ചെയ്തത്.   പദ്ധതിയുടെ ഭാഗമായി ളാഹ മഞ്ഞത്തോട് ഊരില്‍ ഊരോണം എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ അരങ്ങേറി. പരമ്പരാഗത ഗോത്ര പാട്ടുകളുടെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/08/2023)

അപേക്ഷ ക്ഷണിച്ചു കുടുംബശ്രീ മിഷന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പദ്ധതിയായ അതിദാരിദ്ര അഗതി രഹിത കേരളം  പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി തലത്തില്‍ പ്രവര്‍ത്തനാഭിരുചിയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു.   അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഒാക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അപേക്ഷകര്‍ 2023 ഓഗസ്റ്റ് 1 അനുസരിച്ച് 18നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.   എഴുത്തു പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫോം കുടുംബശ്രീ വെബ് സൈറ്റില്‍ നിന്നോ സി.ഡി.എസില്‍ നിന്നോ ലഭിക്കും.   ഫോട്ടോ പതിപ്പിച്ച നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോമിനൊപ്പം ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , സി.ഡി.എസില്‍ നിന്നും സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/08/2023)

സംരംഭകത്വ വികസന പരിശീലനം പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. നാല്  ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയാറാക്കല്‍, കൃഷിക്കുള്ള ഷെഡിന്റെ നിര്‍മ്മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ നേതൃത്വം നല്‍കും.പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9447801351,8078572094 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 21 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ എന്‍സിസി /സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ് /ക്ലര്‍ക്ക് -ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് -ക്ലര്‍ക്ക് (എക്സ് സര്‍വീസ്മെന്‍ മാത്രം)(കാറ്റഗറി നമ്പര്‍ 257/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ക്ഷേമനിധി അടക്കണം കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 18/08/2023)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ   കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള  ബിഡിഎസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്,  ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10  വരെ മാത്രം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.ഫോണ്‍:0468 2344523,2344803 വാക്ക് ഇന്‍ ഇന്റര്‍വ്യൂ   കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 24 ന് രാവിലെ  10.30ന് കോന്നി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/08/2023)

രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം:മന്ത്രി കെ. എന്‍. ബാലഗോപാല്‍ സല്യൂട്ട് സ്വീകരിക്കും konnivartha.com: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15ന് ആഘോഷിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് ജില്ലാ സ്റ്റേഡിയത്തിലെ പരിപാടികള്‍ ആരംഭിക്കും. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.47ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആര്‍. പ്രദീപ് കുമാറും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും എത്തിച്ചേരും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ മന്ത്രി കെ. എന്‍. ബാലഗോപാല്‍ എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/08/2023)

സ്വാതന്ത്ര്യദിനാഘോഷം: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥി ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പരേഡ്, പന്തല്‍, സ്റ്റേജ് ഒരുക്കങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി. പോലീസ് പ്ലാറ്റൂണുകള്‍, എസ് പി സി പ്ലാറ്റൂണുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകള്‍, ജൂനിയര്‍ റെഡ്ക്രോസ്, എന്‍സിസി, ബാന്‍ഡ്സെറ്റ് എന്നിവ സ്വാതന്ത്ര്യ ദിനാഘോഷത്തിനുണ്ടാവും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡറിനായിരിക്കും. കോഴഞ്ചേരി തഹസില്‍ദാര്‍, പത്തനംതിട്ട വില്ലേജ് ഓഫീസര്‍, പത്തനംതിട്ട…

Read More