എച്ച്ഐവി അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് കൂട്ടായപ്രവര്‍ത്തനം വേണം : ജില്ലാ കളക്ടര്‍ എ ഷിബു എച്ച്ഐവി അണുബാധ കേരളത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും കൂട്ടായപ്രവര്‍ത്തനം വേണമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ലോകഎയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതലപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, ചേര്‍ത്തു പിടിക്കേണ്ടവരാണ് എയ്ഡ്സ് ബാധിതര്‍. പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താമെന്നും വലിയ ബോധവല്‍ക്കരണ പരിപാടികളാണ് ഇന്ത്യയില്‍ എയ്ഡ്സിനെതിരെ സംഘടിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മികച്ച മുന്നേറ്റത്തിനും കേരളം മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന് പറഞ്ഞു. എയ്ഡ്സ് രോഗം കേരളത്തില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഒരു കാലഘട്ടത്തില്‍ രോഗത്തെ സമൂഹം വലിയ പേടിയോടെ സമീപിച്ചു. എന്നാല്‍ വിവിധ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ മനോഭാവം മാറിയെന്നും അദ്ദേഹം…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ( 14/07/2022)
പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 29/11/2023)
നവകേരളസദസ് :ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നു ഡിസംബര്‍ 16 , 17 തീയതികളില്‍ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫരന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. നവകേരളസദസുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ഒരുക്കങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഭക്ഷണസുരക്ഷിതത്വവും ഇ-ടോയ്ലെറ്റ് സൗകര്യവും ഉറപ്പ് വരുത്തും. ഉദ്യോഗസ്ഥരെല്ലാവരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും സദസിനു മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനപരിപാടി നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലെ കണ്‍വീനര്‍മാര്‍ ഒരുക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ നല്കി. അഞ്ചു മണ്ഡലങ്ങളിലേയും സംഘാടകസമിതികള്‍ ചേര്‍ന്നു. വാര്‍ഡുതല സംഘാടകസമിതികളും വീട്ടുമുറ്റസദസുകളും നടന്നുവരികയാണ്. നവകേരളസദസുമായി ബന്ധപ്പെട്ട് അടൂര്‍, കോന്നി, റാന്നി താലൂക്കുകളിലെ പട്ടയവിതരണം ഊര്‍ജ്ജിതമായി നടക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്കി വരികയാണെന്നും യോഗം വിലയിരുത്തി. അഡീഷണല്‍ ജില്ലാ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 23/11/2023)
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് (24) കേരളസംസ്ഥാന ന്യൂനപക്ഷകമ്മീഷന് രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും വനിതാ കമ്മീഷന് സിറ്റിംഗ് (24) വനിതാ കമ്മീഷന് പത്തനംതിട്ട ജില്ലാതല സിറ്റിംഗ് (24) രാവിലെ 10 മുതല്‍ തിരുവല്ല വൈഎംസിഎ ഹാളില്‍ നടക്കും. ആസൂത്രണസമിതി യോഗം ഇന്ന് (24) ജില്ലാ ആസൂത്രണസമിതി യോഗം ഇന്ന് (24) ഉച്ചയ്ക്ക് ശേഷം മൂന്നിനു ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും ക്വട്ടേഷന്‍ പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടി മിനിമം ഏഴു സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം പ്രതിമാസ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് നിയമാനുസൃതമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍ : 04735 251153.…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 22/11/2023)
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്കി konnivartha.com:പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . അതി ശക്തമായ മഴ തുടരുകയാണ് . കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി . ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറി .പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.ശബരിമലയിലും മഴ പെയ്യുന്നു .കോന്നിയില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. മഴ റെഡ് അലര്‍ട്ട് : വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 – തീയതി വരെ പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചു കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴ ( 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റര്‍ മഴ)…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 18/11/2023)
അപേക്ഷ ക്ഷണിച്ചു ഒഇസി/ ഒബിസി (എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികളില്‍ നിന്നു ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. www.egranst.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15 ഫോണ്‍-0474 2914417 ലേലം മാറ്റി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള സോപ്പ് യൂണിറ്റിലെയും ഖാദി ഉല്പാദന കേന്ദ്രങ്ങളിലെയും നവംബര്‍ 23, 24 തീയതികളില്‍ നടത്താനിരുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പാതയോരങ്ങളിലെ നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യണം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമണ്‍ ചമ്പോണ് മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 16/11/2023)
ഹരിതസഭ വളളിക്കോട് ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ശിശുദിനത്തില്‍ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്തിലെ 13 സ്കൂളുകളില്‍ നിന്നായി 160 കുട്ടികള്‍ പങ്കെടുത്ത ഹരിതസഭയില്‍ കുട്ടികളുടെ പാനല്‍ പ്രതിനിധി ആവണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനന്‍നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജി സുഭാഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.പി ജോസ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി, മെമ്പര്‍മാരായ ജി. ലക്ഷ്മി, ആതിര, തോമസ് ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ്, മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവജാതശിശു വാരാചരണം നവജാതശിശു വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 13/11/2023)
സൗജന്യ തൊഴില്‍ പരിശീലനം ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ അവസരം. 18 – 45 വയസ് ആണ് പ്രായപരിധി. ക്ലാസുകള്‍ നവംബര്‍ 27 ന് തുടങ്ങും. കുന്നന്താനം സ്കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററിലാണ് പരിശീലനം. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ലിങ്ക് : https://link.asapcsp.in/evnow.പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന് എടുക്കാം. ഫോണ്‍ : 9656043142, 7994497989 ഡിസ്ട്രിക്ട് സ്കില്‍ ഫെയര്‍ കേരള നോളജ് ഇക്കണോമി മിഷന് നവംബര്‍ 18 ന് പത്തനംതിട്ട ജില്ലയില്‍ ജില്ലാ സ്കില്‍ ഫെയര്‍ സംഘടിപ്പിക്കുന്നു.…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള് ( 10/11/2023)
ഖരമാലിന്യ സംസ്കരണം: ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സാങ്കേതിക പിന്തുണ ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഷിബു അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല സാങ്കേതിക സമിതി രൂപീകരിച്ചു. ഏല് ഐ ഡി ഇ ഡബ്ല്യൂ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ചെയര്‍മാനായും ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായുമുള്ള 12 അംഗസമിതിയാണ് രൂപികരിച്ചത്. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി നിലവിലുള്ള പ്രോജക്ടുകള്‍ക്ക് പുറമേ പുതിയ മാലിന്യ സംസ്കരണ പ്രോജക്ടുകള്‍ക്കും ഡി പി സി അംഗീകാരം ലഭിച്ചു. ജില്ലയ്ക്കുള്ളിലെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, ഏജന്‍സികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായം നല്‍കുക, 30 ലക്ഷം രൂപാ മുതല്‍ 2.5 കോടി രൂപ വരെയുള്ള മാലിന്യസംസ്കരണ സംവിധാനങ്ങള്‍ക്ക് സാങ്കേതികാനുമതി…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 09/11/2023)
കെട്ടിടനികുതി അടയ്ക്കണം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജിത നികുതി പിരിവുമായി ബന്ധപ്പെട്ടു നികുതി ദായകരുടെ സൗകര്യാര്‍ഥം നാളിതുവരെ ഒടുക്കേണ്ട കെട്ടിട നികുതി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കുമെന്നും എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു. വാര്‍ഡ്, തീയതി, ക്യാമ്പ് നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. വാര്‍ഡ് ഒന്ന് നവംബര്‍ 15 ന് എസ്എന്‍ഡിപി ഹാള്‍ പരിയാരം. വാര്‍ഡ് രണ്ട് നവംബര്‍ 20 ന് തുമ്പോന്തറ. വാര്‍ഡ് മൂന്ന് നവംബര്‍ 25 ന് റേഷന്‍കട ഓലിക്കല്‍. വാര്‍ഡ് നാല് നവംബര്‍ 18 ന് വൈഎംഎ വാര്യാപുരം വാര്‍ഡ് അഞ്ച് നവംബര്‍ 22 ന് ജനകീയ വായനശാല ഇടപ്പരിയാരം. വാര്‍ഡ് ആറ് നവംബര്‍ 27 ന് പീപ്പിള്‍സ് ക്ലബ് പാലച്ചുവട് വാര്‍ഡ് ഏഴ് നവംബര്‍ 17 ന്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 08/11/2023)
ഗതാഗതനിയന്ത്രണം ഇ.വി. റോഡില്‍ പെരിങ്ങനാട് വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണപ്രവൃത്തി തുടങ്ങിയതിനാല്‍ ഇന്ന് (9) മുതല്‍ ഈ റോഡില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി അടൂര്‍ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭനടപടിയായി സാമൂഹ്യപ്രത്യാഘാതപഠനം നടത്തുന്നതിനും റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുമായി രൂപീകരിക്കുന്ന വിദഗ്ധസമിതിയില്‍ റീഹാബിലിറ്റേഷന്‍ എക്സ്പേര്‍ട്ടായി നിയമിക്കുന്നതിനു സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം വെളളകടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 25 ന് അകം കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകന് കവറിനു പുറത്ത് ‘ഭൂമി ഏറ്റെടുക്കല്‍ – സാമൂഹ്യപ്രത്യാഘാതപഠനം – പുനരിധിവാസ വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഷീ ക്യാമ്പയ്ന്…
Read More