പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/06/2025 )

രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നേഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും രഞ്ജിതയുടെ കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വേദനാജനകമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം ഉറപ്പാക്കും. എയര്‍ ഇന്ത്യ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരങ്ങള്‍ക്ക് അഹമ്മദാബാദിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/06/2025 )

‘ബാലസുരക്ഷിതകേരളം’ കര്‍മപദ്ധതി ഉദ്ഘാടനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബാലസുരക്ഷിതകേരളം’ ഉദ്ഘാടനം പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ്  സെന്ററില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി അധ്യക്ഷയായി. കുട്ടികള്‍ കൂടുതല്‍ സമയം സ്‌കൂളിലാണെന്നും അവരിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കൗണ്‍സലേഴ്‌സിന് സാധിക്കുമെന്നും ജില്ലാ കലക്ടര്‍  പറഞ്ഞു.  സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, പന്തളം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ടി. സാഗര്‍,  സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. മാധ്യപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല  (ജൂണ്‍ 12) ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല  (ജൂണ്‍ 12) രാവിലെ 10 ന് കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.   ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/06/2025 )

അഭിമുഖം  (ജൂണ്‍ 11) പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ്് / ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള നിയമനത്തിനായി  ( ജൂണ്‍ 11) രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകളുമായി ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.   പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം ഫുഡ് സേഫ്റ്റി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 194/2024, 482/24) തസ്തികയിലേക്ക് ജൂണ്‍ 12 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ നമ്പര്‍ 1007974 മുതല്‍ 1008223 വരെയുളളവര്‍ പുതിയ സെന്ററായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പഴയ സെന്ററിലെ/പുതിയ സെന്ററിലെ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222665.  …

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/06/2025 )

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു ), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി)  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314. ഷോര്‍ട്ട് വീഡിയോ മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ല  സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു.  ‘വീട്ടിലെ ചങ്ങാതി’ ശീര്‍ഷകത്തില്‍ സ്വന്തം മുത്തശി മുത്തശന്മാരും പേരക്കുട്ടികളും തമ്മിലുള്ള അടുപ്പവും സൗഹൃദവും പ്രമേയമാക്കി  മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വീഡിയോ മത്സരത്തിനായി [email protected]  ല്‍ അയക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (07/06/2025 )

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 62 പുരുഷന്‍മാരും 60 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടെ 159 പേരാണ് ക്യാമ്പിലുള്ളത്. വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. സ്റ്റാര്‍സ് വര്‍ണകൂടാരവുമായി  ഏറത്ത് പഞ്ചായത്ത് ഏറത്ത് ഗ്രാമപഞ്ചായത്ത് തുവയൂര്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍പിഎസിലെ സ്റ്റാര്‍സ് വര്‍ണ കൂടാരം  നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാഭ്യാസം  അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമാണ് എസ്എസ്‌കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ച് വര്‍ണകൂടാരം നിര്‍മിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/06/2025 )

പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ജില്ലാ കലക്ടര്‍ സമയം രാവിലെ  9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലേക്ക്.  കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷ തൈയും  നട്ട്  ചേമ്പറിലേക്ക്.  പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര്‍ കടന്നു. ‘ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/06/2025 )

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍,  ദിവസം രണ്ടു യാത്ര അനുവദനീയം, യാത്രാപരിധി 40 കിലോമീറ്റര്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം. അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കു.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/06/2025 )

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 19 ജില്ലയില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍. 195 കുടുംബങ്ങളിലായി 237 പുരുഷന്‍മാരും 250 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടെ 607 പേരാണ് ക്യാമ്പിലുള്ളത്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുണ്ട്. കോഴഞ്ചേരി താലൂക്കില്‍ വല്ലന എസ്എന്‍ഡിപി യുപിഎസില്‍ 10 കുടുംബങ്ങളിലെ 29 പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബത്തിലെ ഒമ്പത് പേരുമാണുള്ളത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍. 17 ക്യാമ്പുകളിലായി 182 കുടുംബങ്ങളിലെ 569 പേര്‍ ക്യാമ്പില്‍ കഴിയുന്നു. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കുറ്റപ്പുഴ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/06/2025 )

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 22 സ്‌കൂളുകള്‍ക്ക്  ( ജൂണ്‍ 3) ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അവധി പ്രഖാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താലൂക്കിലെ 15 സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.   സ്‌കൂളുകളുടെ വിശദാംശം ചുവടെ Press release -Holiday 03.06.2025   മഴക്കെടുതി:  256 വീടുകള്‍ ഭാഗികമായി തകര്‍ന്നു ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 256 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 77, തിരുവല്ല 56, റാന്നി 39, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിക്ക് 83.89 ലക്ഷം രൂപയുടെ നഷ്ടം. 153 ഹൈടെന്‍ഷന്‍ പോസ്റ്റും 852 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1086 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/05/2025 )

മഴക്കെടുതി: ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12,  കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10,  റാന്നി താലൂക്കില്‍ ഒമ്പത്,  മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച വില്ലേജുകള്‍. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി കെഎസ്ഇബിയ്ക്ക് 80.89 ലക്ഷം രൂപയുടെ നഷ്ടം. 149 ഹൈടെന്‍ഷന്‍ പോസ്റ്റും 816 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 1069 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 3.27 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത്…

Read More