പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 11/09/2024 )

പരിണയം പദ്ധതി: മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയപദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ സ്ത്രീക്കും പുരുഷനും വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹശേഷം മൂന്നുമാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിവാഹത്തിന് മുമ്പും അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെണ്‍മക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും. (മുമ്പ് രണ്ട് പെണ്‍മക്കള്‍ക്കാണ് അനുവദിച്ചിരുന്നത്). സാമൂഹ്യനീതി വകുപ്പിന്റെ  സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍:   04682 325168. ഭിന്നശേഷി സ്വാശ്രയ പദ്ധതി :മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മകനെ/മകളെ, സംരക്ഷിക്കുന്ന വിധവയായ അമ്മയ്ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങളിലാണ് മാറ്റം. പുതുക്കിയ മാനദണ്ഡപ്രകാരം മുഴുവന്‍സമയസഹായി ആവശ്യമുള്ള 50 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചുവരുന്ന മാതാവ്/ പിതാവ്/…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 10/09/2024 )

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം കേരള കളള്‌വ്യവസായതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകാരമുളള സ്ഥാപനങ്ങളിലെ എട്ടാംക്ലാസു മുതലുളള കുട്ടികള്‍ക്കാണ് നല്‍കുക . അപേക്ഷാ ഫോം തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി- ഒക്ടോബര്‍ 31. ഫോണ്‍ : 0469 2603074. തേക്ക് തടി ചില്ലറ വാങ്ങാം അരീക്കകാവ് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന സെപ്റ്റംബര്‍ 19 മുതല്‍. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി രണ്ട് ബി, രണ്ട് സി,  മൂന്ന് ബി ഇനം തടികളുണ്ട്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്,  പാന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍  നിന്ന് അഞ്ച്…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 24/08/2024 )

കുടുംബശ്രീ ഓണം വിപണന മേള കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള ജില്ലയില്‍ നടത്തും. ജില്ലാ പഞ്ചായത്തിന്റേയും  ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍  10 മുതല്‍ 14 വരെ പത്തനംതിട്ട മുനിസിപ്പല്‍  ബസ് സ്റ്റാന്‍ഡില്‍ തയ്യാറാക്കുന്ന പന്തലില്‍ 50 വിപണന സ്റ്റാളുകളും വിവിധ ജില്ലകളുടെ ഭക്ഷ്യമേളകളും  വിവിധ കലാപരിപാടികളും സെമിനാറുകളും ഉണ്ടാകും. സ്റ്റാളുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. വിവിധ മത്സരങ്ങളും അനുബന്ധമായുണ്ട്. ഒരു അയല്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് ഉപജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ ജില്ലാതല  പ്രഖ്യാപനവും ഉണ്ടാകും. സ്പോട്ട് അഡ്മിഷന്‍ അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന.് രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍.  ഫോണ്‍ : 0473 4231776. വെബ് സൈറ്റ് :…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 24/08/2024 )

ശൈലി 2.0  ജീവിതശൈലീ രോഗനിര്‍ണയ സര്‍വെയുമായി ആശാ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് ജീവിതശൈലീ രോഗസാധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകര്‍ച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന  ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാര്‍ഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകളിലേക്കെത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, അന്ധത, കേള്‍വിക്കുറവ്, വിഷാദ രോഗസാധ്യത, ലെപ്രസി എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സര്‍വെയിലൂടെ തിരിച്ചറിയുന്നത്. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ വിശദമായ ചോദ്യാവലിയിലൂടെ കമ്മ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക് ലിസ്റ്റ്‌സ് കോര്‍ അടിസ്ഥാനമാക്കി രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തും. ജനകീയ ആരോഗ്യകേന്ദ്രത്തില്‍ പരിശോധന നടത്തിയതില്‍  ഉയര്‍ന്നരക്ത സമ്മര്‍ദ്ദം രേഖപ്പെടുത്തിയ 42,667 പുതിയ വ്യക്തികളെയും ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തിയ 4362 പേരേയും കണ്ടെത്തി. ശൈലി…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 21/08/2024 )

സ്വയംതൊഴില്‍ ശില്പശാല റാന്നി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്പശാല ഓഗസ്റ്റ് 22  ന് രാവിലെ 10 ന്  റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം  മുഖേന ലഭ്യമാക്കുന്നതിനെ  സംബന്ധിച്ച വിശദമായ ക്ലാസും നടക്കും. ഉജ്ജ്വലബാല്യം പുരസ്‌കാരം: തീയതി നീട്ടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍  ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ്…

Read More

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 14/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15). രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും. പൊലിസ്, എക്സൈസ്, വനം, അഗ്‌നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.  വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കും. ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കുന്നുണ്ട്. അനുബന്ധമായി സാംസ്‌കാരിക പരിപാടികളും അരങ്ങേറും. എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക്…

Read More

പത്തനംതിട്ട ജില്ല: അറിയിപ്പുകള്‍ ( 12/08/2024 )

കയറും തൊഴിലും: കയര്‍ഭൂവസ്ത്രവിതാനത്തില്‍ പത്തനംതിട്ട മുന്നിലേക്ക് പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണവും വരുമാനദിനമൊരുക്കലുമായി പുതിയൊരു പത്തനംതിട്ട മാതൃകയ്ക്ക് തുടക്കവും തുടര്‍ച്ചയുമൊരുക്കുകയാണ് കയര്‍വകുപ്പ്.  കയര്‍ഭൂവസ്ത്രവിതാന പദ്ധതി നിര്‍വഹണ പുരോഗതിയില്‍ സംസ്ഥാനത്ത് രണ്ടാമതെത്തിയതാണ് നേട്ടത്തിന് പിന്നില്‍. തദ്ദേശസ്വയംഭരണ വകുപ്പും തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനുമായി ചേര്‍ന്ന് നീര്‍ത്തടങ്ങളുടെ പ്രകൃതിസൗഹൃദസംരക്ഷണം ലക്ഷമാക്കിയുള്ളതാണ് പദ്ധതി. തോടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ പാര്‍ശ്വഭാഗം സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ്. കൈയ്യാലകള്‍, താങ്ങ്ഭിത്തികള്‍, റോഡ്‌നിര്‍മാണം എന്നിവയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിപാലന ഗുണങ്ങളാണ് ഭൂവസ്ത്രത്തിന്റെ മുഖ്യസവിശേഷത. ആറന്മുള പഞ്ചായത്തിലാണ് തുടക്കം. പമ്പാനദിയിലേക്ക് പതിക്കുന്ന കോഴിത്തോട് നീര്‍ത്തടത്തിന്റെ സംരക്ഷണമാണ് ഏറ്റെടുത്ത് പുരോഗമിക്കുന്നത്. നാല്‍ക്കാലിക്കല്‍, ആറന്മുള കിഴക്ക്, കിടങ്ങന്നൂര്‍ വാര്‍ഡുകളില്‍ പൂര്‍ത്തിയായി. ഇതിനായി 7350 ചതുരക്ര മീറ്റര്‍ ഭൂവസ്ത്രം വിനിയോഗിച്ചു, 2773 തൊഴില്‍ദിനങ്ങളും ലഭ്യമാക്കാനായി. തൊഴില്‍മേഖലയുടെ സംരക്ഷണത്തിനൊപ്പം തൊഴില്‍നല്‍കി വരുമാനവും സൃഷ്ടിക്കുന്ന പദ്ധതി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിനായും പ്രയോജനപ്പെടുത്തുന്നു. റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ…

Read More

പത്തനംതിട്ട ജില്ല :അറിയിപ്പ്

വനിതാ കമ്മീഷൻ സിറ്റിംഗ്  വനിതാ കമ്മിഷൻ സിറ്റിംഗ് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ്  ഹാളിൽ ഫെബ്രുവരി 28 ന്  രാവിലെ 10 മുതൽ നടക്കും. കേരള ലളിതകലാ അക്കാദമി – ഡെപ്യൂട്ടേഷന്‍ നിയമനം കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു.  നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വീസും ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം.  ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് ഏഴിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം. ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍…

Read More

പത്തനംതിട്ട ജില്ല: അറിയിപ്പുകള്‍

ഭവന നിര്‍മാണത്തിനുള്ള ആനുകൂല്യം നല്‍കി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ആനുകൂല്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ നല്‍കി. ഭവന നിര്‍മാണത്തിന്റെ അഡ്വാന്‍സ് തുകയായ 40000 രൂപയുടെ ചെക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. രണ്ട് ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്‌നേഹനിധിയില്‍ ഉള്‍പ്പെടുത്തി 10000 രൂപ വീതം ചികിത്സാ സഹായവും നല്‍കി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, വാര്‍ഡ് അംഗങ്ങളായ സുജാത ടീച്ചര്‍, അന്നമ്മ, മിനി വര്‍ഗീസ്, റിജു കോശി, എന്‍.മിഥുന്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി പ്രമോജ് കുമാര്‍,സിഡി എസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സാക്ഷ്യപത്രം ഹാജരാക്കണം പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിതപെന്‍ഷന്‍ വാങ്ങുന്ന  ജനുവരി…

Read More