പട്ടയ വിതരണം ഊര്‍ജിതമാക്കാന്‍ അടൂരില്‍ പട്ടയ അസംബ്ലി ചേര്‍ന്നു

  അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ konnivartha.com: അടൂര്‍ മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പട്ടയമിഷന്‍ പദ്ധതിയുടെ ഭാഗമായി പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന അടൂര്‍ മണ്ഡലതല പട്ടയ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടയ മിഷന്‍ എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അടൂരില്‍ പട്ടയ അസംബ്ലി ചേര്‍ന്നത്. ആര്‍ഡിഒ തുളസീധരന്‍ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഏനാദിമംഗലം…

Read More