നൂതനാശയക്കാർ, ഗവേഷകർ, സംരംഭകർ എന്നിവരെ ക്ഷണിക്കുന്നു

  കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യാ എഐ മിഷൻ അന്താരാഷ്ട്ര ഊർജ ഏജൻസിയുമായി (IEA) സഹകരിച്ച് ഊർജ്ജ മേഖലയിലെ നിർമ്മിത ബുദ്ധിയുടെ യഥാർത്ഥ സ്വാധീനം സംബന്ധിച്ച വരാനിരിക്കുന്ന കേസ്ബുക്കിനായി ആഗോളതലത്തിൽ സംഗ്രഹങ്ങൾ ക്ഷണിച്ചു. ദക്ഷിണഗോളത്തിൻ്റെ സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉത്തരവാദിത്തമുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതും സ്വാധീനം ചെലുത്തുന്നതുമായ നിർമ്മിതബുദ്ധി ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യാ എഐ മിഷൻ്റെ ദർശനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ ആഗോള വൈദഗ്ധ്യവും വിശകലന ചട്ടക്കൂടും പ്രയോജനപ്പെടുത്താൻ ഈ സഹകരണം ലക്ഷ്യമിടുന്നു. ഇന്ത്യാ എഐ മിഷനും ഇ അന്താരാഷ്ട്ര ഊർജ ഏജൻസിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ കേസ്ബുക്ക്, നൂതനാശയക്കാർക്കും ഗവേഷകർക്കും സംരംഭകർക്കും അവരുടെ എഐ അധിഷ്ഠിത ഊർജ്ജ പരിഹാരങ്ങൾ നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ നേതാക്കൾ എന്നിവരടങ്ങുന്ന ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുള്ള സവിശേഷമായ ഒരു അവസരം നൽകാൻ ലക്ഷ്യമിടുന്നു. സുസ്ഥിര ഊർജ്ജ…

Read More