ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല പദ്ധതിയുടെ പ്രവര്‍ത്തനം മികച്ച മാതൃകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ ശുചിത്വ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ വാര്‍ഡ് 29 ലെ ആശാരിപറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധമായ വായുവും ജലവും ലഭിക്കുന്ന പത്തനംതിട്ട ജില്ലയെ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ശുചിത്വ ജില്ലയായി മാറ്റുന്നതിനായാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ മറ്റൊരു മികച്ച മാതൃക തീര്‍ക്കുന്നതിന് ജില്ലയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ സഹായത്തോടെ നടത്തുന്ന ശുചിത്വ സര്‍വേയുടെ ക്യൂ ആര് കോഡ് നന്നുവക്കാട് ആശാരിപറമ്പില്‍ ശാന്തമ്മയുടെ ഭവനത്തില്‍ മന്ത്രി പതിപ്പിച്ചു. സമ്പൂര്‍ണ…
Read More