നിയമപരമായ മുന്നറിയിപ്പ് : മദ്യപാനവും മറ്റു ലഹരി വസ്തുക്കളും ആരോഗ്യത്തിനു ഹാനികരം konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…
Read More