തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് നാള് കൂടി. നവംബര്‍ 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നവര്‍ 4000 രൂപയും, ജില്ലാ പഞ്ചായത്ത്, കോര്പറേഷന് എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതിയാകും. സ്ഥാനാര്‍ഥിക്ക് നേരിട്ടോ തന്റെ നിര്ദേശകന് വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥി ബധിരമൂകനായിരിക്കരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി അതേ വാര്‍ഡിലെ വോട്ടറായിരിക്കണം.…
Read Moreടാഗ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം: ഇന്ന് ( ഏപ്രില്‍ 04) അവസാനിക്കും
നാമനിര്‍ദേശ പത്രിക സമര്‍പ്പണം: ഇന്ന് ( ഏപ്രില്‍ 04) അവസാനിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് ( ഏപ്രില്‍ 04)അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്.
Read More