കോന്നി വാര്ത്ത ഡോട്ട് കോം : ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോസഫി പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിൽ കർഷകരെ ആദരിക്കൽ ചടങ്ങും എക്കോസഫി കമ്യൂണിന്റെ ശിലാ ഫലകസ്ഥാപനവും നടന്നു. ഹരിതാശ്രമം എക്കോസഫി കമ്യൂൺ ഡയറക്റ്റർ ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൃഷി ഓഫീസറും പന്തളം സർക്കാർ ഫാം ഡയറക്റ്ററുമായ എം എസ് വിമൽകുമാർ കർഷകരെ ആദരിച്ചു. ഹരിതാശ്രമം ശിലാഫലക സ്ഥാപനം ശിൽപിയും പുരാവസ്തു ഗവേഷകനുമായ ശിലാ സന്തോഷ് നിർവ്വഹിച്ചു. മന്നത്ത് പത്മനാഭൻ എൻ എസ് എസ് കരയോഗപ്രസ്ഥാനത്തിനു തുടക്കമിട്ട തട്ടയിലെ പുരാതന കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണു ഹരിതാശ്രമം എക്കോസഫി സെന്ററായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. എക്കോ- ഫിലോസഫറും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിയാണു ഹരിതാശ്രമം എക്കോ കമ്യൂണിന്റെ സ്ഥാപകൻ. മണ്ണു മര്യാദ, പ്രകൃത്യോപാസന, സഹജീവി സ്നേഹം , ജലസാക്ഷരത എന്നിവയിലൂന്നിയ അവബോധം പകരലാണു ഹരിതാശ്രമത്തിന്റെ ലക്ഷ്യം. അന്നം…
Read More