ദേശത്തിലെ എഴുത്താശാട്ടിമാരെ ആദരിക്കും

  കോന്നി അട്ടച്ചാക്കല്‍ മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ ദേശത്തിലെ എഴുത്താശാട്ടിമാരെ ആദരിക്കുന്നു.നാളെ വൈകിട്ട് നാലുമണിക്കാണ് ചടങ്ങ്. സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് ഇളകൊള്ളൂര്‍ ഉദ്ഘാടനം ചെയ്യും. മേരീ ‍,റെയ്ച്ചല്‍ എന്നീ ആശാട്ടിമാരാണ് ആദരവ് ഏറ്റുവാങ്ങുന്നത് .സ്കൂള്‍ ജില്ലാകായിക മേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സോന സാബുവിനെയും ആദരിക്കും എന്ന് ക്ലബ്‌ സെക്രട്ടറി കെ .എസ് ബിനു ,പ്രസിഡണ്ട്‌ അനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു

Read More