കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വീടുകൾ തകർന്നതിന് പുറമേ പലയിടങ്ങളിലും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ദുരിതബാധിതരെ മാറ്റിപാർപ്പിക്കാൻ നിരവധി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മത്സ്യത്തൊഴിലാളികൾ കാണാതായ സംഭവങ്ങളും അപകടമരണങ്ങളും റിപ്പോർട്ട് ചെയ്തു. സർക്കാർ ദുരന്തനിവാരണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയിൽ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പെരുങ്കടവിള, അതിയന്നൂർ, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടർ കൃഷിഭൂമി നശിച്ചു. 116 കർഷകർക്ക് 22.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈഞ്ചയ്ക്കൽ, പൊഴിയൂർ ഗവ. യു.പി.എസുകളിൽ 34 കുടുംബങ്ങളിലെ 79 പേർ കഴിയുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് തൊഴിലാളികളിൽ എട്ടുപേരെ സംബന്ധിച്ച് വിവരം ലഭിച്ചു. തീരത്ത് അടിഞ്ഞ മണൽ നീക്കാൻ ഡ്രഡ്ജിംഗ് നടത്തുന്നതിന് സാങ്കേതിക വിദഗ്ധരുമായി…
Read More