തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭം:ആവശ്യമായ സൗകര്യം ഉറപ്പാക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com; നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. 24 മണിക്കൂറും പൊലിസ്, മെഡിക്കല്‍ സേവനം ഉറപ്പാക്കും. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ളം വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഭക്ഷണശാലകളില്‍ ദൈനംദിന പരിശോധനയും അണുനശീകരണ ശുചീകരണ പ്രവര്‍ത്തനവും ആരോഗ്യ വകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.…

Read More